Wednesday, November 12, 2008

pazhuthukal

ആദ്യമാദ്യം ഞാന്‍ തീര്‍ത്ത
കൊട്ടാരങ്ങള്‍ക്ക്   ,
പഴുതുകള്‍ പണിതിരുന്നില്ല,
ശില്പിയുമൊടുവില്‍ അകപ്പെടുന്ന സൃഷ്ടികള്‍ !  .

വേനലില്‍ എലിക്കുഞ്ഞിനേപ്പോലെ
പായുമായിരുന്നു
അതിനുള്ളില്‍ ,
എന്റെ കൊട്ടാരങ്ങള്‍
എന്റെ തന്നെ തടവറകള്‍  !

ഒടുവില്‍ ഞാന്‍ പഴുതുകളില്‍
കൊട്ടാരം തീര്‍ക്കാന്‍ ശീലിച്ചു .

പിന്നീടൊരിക്കല്‍  കാറ്റു ചോദിച്ചു ,
ഹേ ശില്പി , എവിടെ നിന്റെ കൊട്ടാരം .
ഞാന്‍ ആശ്ചര്യപ്പെട്ടു,
നീ കാണുന്നില്ലേ എന്റെ കൊട്ടാരം ?
പഴുതുകളുടെ കൊട്ടാരം ?

കാറ്റിന്റെ ചുണ്ടില്‍ പുച്ഛം.

No comments: