Monday, December 8, 2008

mazha

അമ്മ പറഞ്ഞു : പെണ്ണിന്റെ യൌവനം ,
പെയ്തു തോര്‍ന്നീടുന്ന   പേമാരി പോലെന്ന്.


ആര്‍ത്തിരമ്പിപ്പെയ്ത്  നൃത്തമാടുമ്പോഴേ ,
മിന്നലും നാദവും കൂട്ടിനുണ്ടാകുള്ളൂ ,


പെയ്തു പിന്മാറിയാല്‍ , വേനല്‍ വരവില്‍ ,
ഇന്നലത്തെ മഴയാരോര്‍ക്കുവാന്‍ ?


ചിന്നിച്ചിതറിത്തണുപ്പിച്ച ഭൂമിയില്‍ 
നിന്‍ പാദമുദ്രകള്‍ മാഞ്ഞു പോകുന്നു .


പകരുക നിന്‍ തീര്‍ത്ഥം , പെയ്തു തോരും മുന്പ്,
ഈ ചില്ല് പാത്രത്തില്‍  വേണ്ടുവോളം ,


പിന്നെയീ പേമാരി തോരിലെന്ത് ?
സ്മരണയാല്‍ സാര്‍ത്ഥകം  നിന്റെ ജന്മം .


മെല്ലെ നമുക്ക് പറഞ്ഞിടാം വേണ്ടിനീ ,
തടവറ തീര്‍ക്കുമീ  ചില്ലുപാത്രം.


അവള്‍ പെയ്തു തോരട്ടെ , തന്‍ സ്വതന്ത്ര-
പദമൂന്നി നര്‍ത്തനം ചെയ്തിടട്ടെ ,


നാളെയാ വെയിലിലും വാടാതെ , പരിഭവം 
ചോരിയാതെ കരളില്‍ കലമ്പലില്ലാതെ , 


ഉരുകിയൊരു കനവിന്റെ , മെഴുകിന്റെ ചൂടില്‍ ,
കനിവിന്റെ തിരി നീട്ടി കാത്തിരുന്നീടാം . 



3 comments:

Cris said...

Kidu dear! I liked it a lot. Chila lines I didnt quite follow you have to tell me that. I am going to quote the first lines to others hihi

writer said...

Adarsh Anchal,Editor www.keralanewstime.com

Valare nannaye azhuthiyirikkunnu.
Bhava theevramaya kavithakal.
thangal achadicha athe computeril ninnanu ee kavithakalellam vayichathu.
thangale www.keralanewstime.com lekku pusthakamazhuthan kshanikkunnu.
Thangalkku Swagatham.
ADARSH ANCHAL ph 9388149064
editor@keralanewstime.com

Cris said...

Makale I have tagged you. Will tell you about it tomorrow.