Sunday, February 22, 2009

mohangal

ഭാവമാറ്റത്താല്‍   മുഖപടം ചാര്‍ത്തി ,
ഋതു ഭേദങ്ങള്‍ എന്നെ പഠിപ്പിച്ചതും നീ,
കൂച്ചുവിലങ്ങെന്റെ കൈകളില്‍ കെട്ടി,
മോചനമെന്നെ   പഠിപ്പിച്ചതും നീ.
പ്രണയമേ, നിന്റെ പരീക്ഷണ ശാലയില്‍
ജീവിതത്തിന്‍ രാസമാറ്റം പഠിച്ചു ഞാന്‍ .

എപ്പൊഴു മരികിലെന്നറിയിച്ചിടാതെ
എന്നെ വലം ചെയ്യും എന്നോര്‍ത്ത കാറ്റും,
സംഹാര ഭാവത്തിലുഗ്രമായ് വീശി
സാന്നിധ്യമെന്നും അറിയിച്ചു പോന്നു

എത്ര അപക്വമെന്നെത്ര വിലക്കിലും
ഈ നാട്യ വേഷം അഴിക്കുവാന്‍ വയ്യ,
നര്‍ത്തനം ആടുന്നു വീണ്ടും പദങ്ങള്‍ ,
കാലാതിവര്ത്തിയാം  രാഗത്തെ കേള്‍ക്കില്‍ !

1 comment:

belive me said...

ANILA I READ UR POEMS. MOHANGAL IS A TOUCHING ONE.wait for ur another creation. best wishes