Wednesday, July 15, 2009

ubhayajeevi

വിഷാദത്തിന്റെ കയങ്ങളില്‍
മുങ്ങി പൊങ്ങുന്ന അയാള്‍ തന്നെയാണ് ,
ആഘോഷങ്ങളുടെ പാറമുകളിലിരുന്നു,
ചൂണ്ടയിടുന്നതും !

അസുഖ കരമായ ദിനങ്ങളെ
നിസ്സംഗനായി യാത്രയാക്കുന്ന
അയാള്‍ തന്നെയാണ് ,
തീയറ്ററില്‍ ഒരു കച്ചവടസിനിമ കണ്ട്,
മൂക്ക് തുടച്ചതും !

പിതൃ സ്മൃതികളില്‍ ,
നീറുന്ന അയാളാണ്
തര്‍പ്പണദിവസം
ചോറുരു ട്ടാന്‍ വിസമ്മതിച്ചതും .

താടി നീട്ടിയ  ,
കുനിഞ്ഞു കൂടി നടക്കുന്ന ,
എതിര്‍പ്പുകളറ്റ,
അയാള്‍ തന്നെയാണ്,
ആശയങ്ങളുടെ രാജ്യത്ത് നിന്നും 
നിപതിച്ച നക്ഷത്രവും ,കലാപകാരിയും.


അയാളൊരു പിന്തിരിപ്പന്‍ അരാജകത്വ വാദിയല്ല !
വെറുമൊരു ഉഭയജീവി !

2 comments:

ഹരീഷ് കീഴാറൂർ said...

നന്നായിട്ടുണ്ട് അനില.ആശംസകൾ

anjuratheesh said...

nannayirikkunnu