Saturday, October 17, 2009

ഒന്നാം പാഠം



പണ്ട്, ചില ഒറ്റതിരിഞ്ഞ
മഴ ദിവസങ്ങളില്‍,
ഞാന്‍ സ്കൂളില്‍ പോകാന്‍
മടിച്ചിരുന്നു.

പിറ്റേന്നാള്‍ കാരണം 
മഴയെന്നു  പറയുമ്പോള്‍,
സാറ് ഗൌരവത്തില്‍ ചോദിക്കും,
എവിടെ? എവിടെ മഴ?

സാക്ഷി പറയാന്‍ ഒരു
മഴതുള്ളിയുണ്ടോ എന്ന്,
ഓലത്തുമ്പില്‍ തിരയവേ,
കുട്ടികള്‍ ആര്‍ത്തു ചിരിക്കും .

ഇന്നും ചില മഴകള്‍ക്ക്‌ ശേഷം,
മാറിയ ഋതുവില്‍,
ആത്മനിന്ദയോടെ സ്വയം ചോദിക്കും,
എവിടെ, എവിടെ മഴ?

പക്ഷെ, ഓലത്തുമ്പില്‍
മഴതുള്ളിയെ തിരയേണ്ടതില്ലെന്ന,
ഒന്നാം പാഠം ഞാന്‍ മനപാഠമാക്കിയിരുന്നു.

2 comments:

idiot of indian origin said...

അനി ,
അവസ്സാനത്തെ ഏഴ് വരികളില്‍
കവിതയുടെ സത്ത നിറയുന്നു .
നിന്‍റെ ആത്മാവില്‍ പെയ്തൊഴിഞ്ഞ മഴയ്ക്ക്‌
സാക്ഷി പത്രം ഓല തുമ്പില്‍ തിരയണോ ?
കവിത യോടൊപ്പം കൊടുത്ത ചിത്രം മനോഹരം !
കുറെ നേരം നോക്കിയിരുന്നു .
നന്നായിരിക്ക്യുന്നു കുട്ടി .

anju nair said...

da super kavitha