Sunday, November 8, 2009

total internal reflection


നിന്റെ മിഴികളിലെ
നീല പ്രകാശത്താലാണ്,
ഞാന്‍ നീലയായി ജ്വലിച്ചത്.

എന്റെ വര്‍ണ്ണം നീലയല്ല,
പച്ചയുമല്ല , ചോപ്പുമല്ല.

മറ്റൊരു പ്രകാശത്തില്‍ ഞാന്‍
മറ്റൊരു വര്‍ണത്തില്‍ ജ്വലിക്കും .

എനിക്ക് നിറമില്ല, മണമില്ല,
രുചിയുമില്ല,

പക്ഷെ എന്റെ പ്രതിഫലനം,
അത് സമ്പൂര്‍ണമാണ്,
അവിശ്വസനീയമാം വിധം.

2 comments:

idiot of indian origin said...

ഇതു എഡിറ്റ് ചെയ്തു കൊളമാക്കിയല്ലോഡാ !
" ഇതെന്റെ അവസ്സാനത്തെ പ്രണയ കവിത ആയിരിക്യട്ടെ " എന്ന ആമുഖം !
മനസ്സിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു .
നീലയില്‍ ജ്വലിക്യുന്ന നീ അതീവ സുന്ദരി !
പക്ഷെ, മഴവില്ലിന്റെ എല്ലാ വര്‍ണ വയ്രുധ്യചാരുതയിലും നീ തിളങ്ങണം .
" ഞാന്‍ ഇന്നിന്‍റെ തിളങ്ങുന്ന തീക്കട്ട
നാളയുടെ കരിക്കട്ട " ആ സുന്ദരമായ വരികള്‍ എന്തെ മുറിച്ചു നീക്കി ?
നീ കരിക്കട്ട ആകുമ്പോള്‍ , അതെടുത്ത് ആത്മാവിന്റെ ഭിത്തിയില്‍ നിന്റെ
ഒരു സുന്ദര ചിത്രം വരച്ചിടും !
നിന്നിലെ പ്രണയം അവസ്സാനിക്യുന്ന നിമിഷം ,
നിന്നിലെ കവി അവസ്സാനിച്ചിരിക്യും !
അതോര്‍ക്കാന്‍ കൂടി വയ്യ .
അനി കുട്ടി ,
ഇതിന്റെ ഒറിജിനല്‍ പോസ്റ്റ് ചെയ്യാമോ ? ...
പേടിപ്പിക്യുന്ന ആമുഖം ഒഴിവാക്കി ?

idiot of indian origin said...

ani,
thanks for the amendment.