Friday, January 15, 2010

രൂപാന്തരണം

നിന്റെ കാര്യത്തില്‍,
ഞാനിന്നുമൊരു ശലഭമല്ല,
ശലഭമെന്നു നടിക്കുന്നതൊഴിച്ചാല്‍.

ഇഴഞ്ഞും ,നടന്നും നീങ്ങിയ ഞാന്‍,
നിന്റെ ഗന്ധമേല്‍ക്കെ,
രൂപാന്തരപ്പെടാന്‍ തുടങ്ങി,
ഉള്‍പ്രേരണയാലെന്നപോലെ.

കൊക്കൂണിനുള്ളിലെനിക്ക്,
ചൂട് പകരാനും,
നിന്റെയിലയുടെ മറുപുറത്ത്,
എന്നെ ഞാത്തിയിടാനും
നീ മറന്നപ്പോള്‍,
ഞാനാ കവചം പൊട്ടിച്ചു-
പുറത്ത് കടന്നു.

പക്ഷെ, ശലഭമായ്
നടിക്കുന്നതൊഴിച്ചാല്‍,
ഞാനിന്നുമൊരു
ചിറകില്ലാ ജന്തുവാണ്‌,
നിന്റെ കാര്യത്തില്‍.

4 comments:

idiot of indian origin said...

പക്ഷെ
നിന്റെ സുന്ദരി ചിറകുകള്‍
എനിക്യ് കാണാമല്ലോ !
വള്ളിയും പുള്ളിയും
വിടാതെ കാണാം !
മുനിഞ്ഞിരിക്ക്യാതെ
വര്‍ണച്ചിറകുകള്‍
വീശി ഉയരൂ
ഉയര്‍ന്നു പറക്കൂ
മധു നിറഞ്ഞ പൂവുകള്‍
ഈ സുന്ദരി ശലഭത്തിന്റെ
സ്പര്‍ശനത്തിനായി
തപസ്സു ചെയ്യുന്നത്
നീ കാണുന്നില്ലാ ?...

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

sahacharyangalkkanusarichu niaram, roopam marunna randu kaal oonthukalude anubhavantharangal....


paraspara poorakangalaaya puppettukal...

:)))

SAJAN SADASIVAN said...

നല്ല കവിത
ആശംസകള്‍!!

Anila Balakrishnapillai said...

ella abhipraayangalkkum nandi....