Friday, February 5, 2010

അവിശുദ്ധി

ഒരിക്കല്‍ ഞാന്‍,
അഗ്നിശുദ്ധി നേടാനും,
പുനര്‍ജനിക്കാനും
ആശിച്ചിരുന്നു.

എന്റെ മിഴികളിലെ
അഗ്നി ശകലങ്ങള്‍ക്ക്,
പുരങ്ങള്‍ ദഹിപ്പിക്കാനോ,
സിംഹാസനങ്ങള്‍ വിറപ്പിക്കാനോ,
കഴിയില്ലയെന്നറിഞ്ഞ കാലത്ത്.

പിന്നെയാണോര്‍ത്തത് ,
എന്നില്‍ അവിശുദ്ധമായി
ഒന്നുമില്ലെന്ന് !

2 comments:

idiot of indian origin said...

അനി,
വിശുദ്ധം!!! അത് ...
തലക്യു പുറകില്‍ yellow halo ഉള്ള icons അല്ലേ ?
അത് വിടൂ ....
ശുധാത്മാക്കള്‍ ആണ്‌ അഗ്നി പരീക്ഷക്യു വിധേയര്‍ .....
പുണ്യ പുരാണത്തിലും ....
പുളിച്ച ചരിത്രത്തിലും !
അത് നീ മറന്നു പോയോഡാ .....
പിന്നെ ....
പശുവിനെ ചുട്ടു തിന്നുന്നവന്‍ ഒരു കമന്റ്‌ ചെയ്തിട്ടുണ്ട്
നിന്റെ വേറൊരു പോസ്റ്റില്‍ !
ചോദ്യം നിന്നോടായത് കൊണ്ട് നിന്റെ
പ്രതികരണം പ്രതീക്ഷിക്യുന്നു !.... ആദ്യം .

അച്ചൂസ് said...

തിരിച്ചറിവാണ് പ്രധാനം...ആരായാലും..!