Thursday, February 11, 2010

നാട്യം

എന്നില്‍ കൊഴിഞ്ഞുവീണ
നിന്നെയാണെനിക്കിഷ്ടം.
ചെറുത്തു നില്‍ക്കാതെ, നീയെന്റെ
പ്രണയശിശുവാകുമപ്പോള്‍!

ശേഷം, ഒരിക്കലും
പാകമാകാനനുവദിക്കാതെ,
എന്റെ പ്രണയമെന്ന കനിയെ
നീ ഇറുത്തുമാറ്റും.

നിന്റെ അഭാവത്തില്‍,
വിരഹിയാകാവിധം
ശക്തയെന്നു ഞാന്‍
വീണ്ടും ഭാവിക്കും.

നിന്റെ ഉന്മാദകരമായ ഗന്ധവും,
ഭ്രമിപ്പിക്കുന്ന രൂപവും,
എന്റെ ഒരേയൊരു ലോകമല്ലെന്ന്
ഞാന്‍ വീണ്ടും നടിക്കും.

12 comments:

Basil Joseph said...

പ്രണയം അനിലക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ലെന്നു തോന്നുന്നു :)

Anila Balakrishnapillai said...

sathyamaayum ee abhipraayam enikk ishtamaakunnilla..

Basil Joseph said...

:X hmmm nannayi poyi... poyi kesu kodukk... :X...ini ee blogil comment ezhuthan ente patti varum....

Don Suseelan said...

haha...wow Anila - looks like you lose admirers as quickly as you gain them. :)

Anila Balakrishnapillai said...

:)...

Satheesh Balachandran said...

'Prapanja Srashtaavu' vaLare chilaRkku maathRam, kaninju anugrahichu nalki, KAVITHA :)) Aanandikkuu, Rejoice :))

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

ഈ ആഴ്ചാന്ത്യം പ്രണയിനികളുടെ ആഘോഷനാട്യങ്ങള്‍

നാട്യം തുടരാം ...

പരസ്പര പൂരകങ്ങളാവാം

Anila Balakrishnapillai said...

nandi ella abhipraayangalkkum...

smitha said...

virahathinn naatyathinte bhaavam koduthu nee.
virahinniyil ninn nadiyaayi marumpol ninte bhaavamaethaan?

idiot of indian origin said...

അനി,
നാട്യങ്ങള്‍ക്ക് വിധേയര്‍ ആവാതെ നിവര്‍ത്തിയില്ല എന്ന് വന്നാല്‍ പിന്നെ ?..........
പലപ്പോഴും , ആരോ പ്രഖ്യാപിച്ച തത്വങ്ങള്‍ തത്തയെപ്പോലെ ഏറ്റു പാടാന്‍
വിസ്സംമതിച്ചാല്‍ പിന്നെ ചുട്ടു കൊല്ലും ! ഇല്ലേ ?
പക്ഷെ ,
സ്വയം ആരാണെന്ന് നല്ല ധാരണ ഉണ്ടെങ്കില്‍
പിന്നെ നാട്യം , ഒരു മറു മരുന്നാവും !!
നാട്യം ശരിയായ പ്രതികരണവും ആവും !

idiot of indian origin said...

ചെറുത്തു നില്‍ക്കാതെ, നീയെന്റെ
പ്രണയശിശുവാകുമപ്പോള്‍!

ശേഷം, ഒരിക്കലും
പാകമാകാനനുവദിക്കാതെ,
എന്റെ പ്രണയമെന്ന കനിയെ
നീ ഇറുത്തുമാറ്റും.


എടാ .....
അതും ശിശു സഹജമല്ലേ ?
ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം പോലും ഒരു നിമിഷത്തിന്റെ,
അവര്‍ക്ക് പോലും തിരിച്ചറിയാന്‍ ആവാത്ത അസ്വസ്ഥതയില്‍ ,
ശിശുക്കള്‍ എറിഞ്ഞുടക്ക്യില്ലേ???
എന്നിട്ട് വാവിട്ടു കരയുകേം ചെയ്യും .
...........ഇല്ലേ

Anila Balakrishnapillai said...

illa..vaavittu karayilla...
samoohathe pedikkunna oru shishuvum vaavittu karayaarilla...