Saturday, February 13, 2010

rand swechaadhipathikal

സ്വപ്നങ്ങളെ മേയാന്‍ വിട്ട് 
കാവലിരുന്ന,
സ്വേച്ചാധിപതികളായിരുന്നു നാം.
ഒരു സ്വപ്നവും നാമറിയാതെ 
പുറത്തോ അകത്തോ കടന്നില്ല.
സ്വന്തം മുറിവുണക്കാനുള്ള ഔഷധം,
നാം സ്വയം പാകപ്പെടുത്തി,
ചേരുവകള്‍ മറ്റാരും കാണാതെ ,
അതേ അടുപ്പില്‍ എരിച്ചു .
മെച്ചപ്പെട്ട ഭൂമികയിലേക്ക്
നമ്മെ ചുഴറ്റിയെറിയാന്‍,
ഒരു  കാറ്റിനെയും നാം അനുവദിച്ചില്ല.
ഞാനീ  തോലുറയില്‍ നിന്നുമിറങ്ങി,
ശീതരക്തവാഹിനിയായി,
നിന്നെ സമീപിക്കുമ്പോള്‍,
നീ നിന്റെ കവചവും വെടിയണം.
ഭദ്രമായ കരാറുകളാണ്,
സ്വേച്ചാധിപതികള്‍ക്കിടയില്‍ വേണ്ടത്.

7 comments:

smitha said...

:)
swechaadhipathikalaayaal pinnae karaarukalkkenth prasakthi?
prasakthamaakunnath ninte ichayallayo?
swapnangalkku niyanthranamaelppikkaan pattunnathum oru sukham. ariyaathulla vijayangalo paraajayangalo moolam ichakalkk vilangidaendi varillallo. :)

Basil Joseph said...

ചില പ്രണയ കവിതകള്‍ വായിക്കുമ്പോള്‍ തോന്നും പ്രണയത്തിനു അതിനര്‍ഹിക്കാത്ത പ്രാധാന്യം ജീവിതത്തില്‍ ഉണ്ടാവുന്നുവെന്ന്. പ്രണയം മടുപ്പിക്കുന്ന ഒന്നാണ്. പ്രണയത്തിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന ഒരു മനുഷ്യനെ അതിദാരുണമായ ഒരു പ്രക്രിയ കാത്തിരിപ്പുണ്ട്. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇതിനൊക്കെ കുറച്ചു സമയം മാറ്റിവക്കുന്നത് കൊണ്ട് യാതൊരു തെറ്റുമില്ല എന്ന് തന്നെയല്ല കുറെ സമയം അങ്ങട് രസകരമായി പോയി കിട്ടുകയും ചെയ്യും...ഒരാളെ അങ്ങട്ട് പ്രണയിക്കാ... അങ്ങനെ നമ്മള്‍ കുറച്ചു നല്ല കാര്യങ്ങള്‍ പഠിക്കും...പിന്നെ വേറെ ഒരു നല്ല ആളെ കണ്ടെത്താ....അങ്ങനെ....എന്റെ തല എന്റെ ഫുള്‍ഫിഗര്‍..എന്റെ തല എന്റെ ഫുള്‍ഫിഗര്‍...അങ്ങനെ അങ്ങനെ അങ്ങനെ...

Anila Balakrishnapillai said...

നന്ദി സ്മിതാ..
basil വീണ്ടും അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി..
പ്രണയം നമ്മെ വിചാരിക്കാത്ത ഔന്നത്യതിലും അത്തരം പടുകുഴികളിലും എത്തിക്കുന്നു, എങ്കിലും പ്രണയത്തില്‍ മുങ്ങിത്താഴുകയാണ് പരിചിതമായ ഒരേയൊരു ജീവിതരീതി എന്ന് തോന്നാറുണ്ട്.

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

ഭദ്രമായ കരാറുകള്‍ക്കിടയില്‍
വിങ്ങിപ്പൊട്ടുന്ന ഇച്ഛകളെ കണ്ടില്ലെന്നു നടിക്കാം
പുത്തെന്‍ ഔഷധകൂട്ടുകള്‍ക്ക്‌ അവ മേമ്പോടിയാകട്ടെ
എനിക്കെന്തോ ആ ഔഷധം എന്ന വാക്ക് അത്ര ദഹിച്ചില്ല ....
അബോധങ്ങളില്‍ ഇച്ഛ കള്‍ക്ക് വഴിമാറുന്ന ഏഴാം യാമം കാത്തിരിക്കുക
ആശംസകള്‍

off: ee word verification kunthrandam kalanju koode ividannu...!

idiot of indian origin said...

അനി,
സ്വേച്ചാധിപതി പോലും അറിയാതെ ,
വേലിക്കെട്ടിനുള്ളില്‍ വിടര്‍ന്ന വിഷാദ പുഷ്പങ്ങളെ
തേടിയെത്തുന്ന സ്വപ്ന ശലഭങ്ങളെ നിനക്ക് പരിജയം ഇല്ലാ ?...
കരാറുകള്‍ ഇല്ലാത്ത പ്രണയമാണ് നിത്യ ഭദ്രം!!

Basil Joseph said...

ee kavitha ethra manoharamayi ezhuthiyirikkunnu anila :)

nvmsathian said...

പ്രണയം ജീവിതമാകുമ്പോള്‍ വാക്കുകളെന്തിന് ?
അവതരണം കൊണ്ട് ശ്രദ്ധേയമാണ് കവിതകള്‍ ഇനിയും ഇനിയും