Sunday, March 21, 2010

അനുഭവങ്ങളുണ്ടോ...അനുഭവങ്ങള്‍....

"ഈ ചെറിയ പ്രായത്തിനിടയിലും ധാരാളം അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ? അതില്‍ കുറച്ചൊക്കെ എനിക്ക് പറഞ്ഞ് തന്നിരുന്നുവെങ്കില്‍ ഉപകാരമായിരുന്നു. എനിക്ക് അതൊക്കെ എപ്പോഴെങ്കിലും പ്രയോജനപ്പെട്ടേക്കും. "

അയാള്‍ അനുഭവങ്ങള്‍ തേടി യാത്ര ചെയ്തിരുന്ന ഒരു നോവലിസ്റ്റ് ആയിരുന്നു. അനുഭവങ്ങള്‍ പങ്കു വെയ്ക്കാം എന്ന് ഞാന്‍ ഉറപ്പ് കൊടുത്തു. വെറുതെ എന്തിനീ മനുഷ്യനെ നിരാശപ്പെടുത്തണം.

ഇത്തവണ അയാള്‍ വന്നത് തന്റെ നാമം തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത ഫലകവുമായാണ്. ഏതോ സംഘടനയുടെ പേര് കൊത്തിയ ഗ്രാനൈറ്റ് കഷണം. അവാര്‍ഡ് നല്‍കിയ സംഘടനയുടെ ആസ്ഥാനം ഓസ്ട്രേലിയയാണ്. ഫലകം എല്ലാവരെയും കാട്ടിയ ശേഷം തിരികെ ബാഗില്‍ വച്ചു, അഭിമാനത്തില്‍ വിടര്‍ന്ന മുഖവുമായി വീണ്ടും അയാള്‍ അനുഭവങ്ങള്‍ക്കായുള്ള തന്റെ യാചന തുടര്‍ന്നു.

പിന്നെ അയാള്‍ തന്റെ പരിദേവനം ആരംഭിച്ചു. മുന്പ് താന്‍ ജോലി ചെയ്തിടം ആണെന്ന് പറഞ്ഞിട്ട് എന്തു കാര്യം? എല്ലാവര്ക്കും തന്നോട് വല്ലാത്ത അകല്‍ച്ചയാണ്. തന്റെ സാഹിത്യരചനയെ പണ്ട് മുതലേ ഇവറ്റകള്‍ക്ക് ഭയമാണ്. പിറകെ നടന്നു ചോദിച്ചാല്‍ പോലും ഒരു അനുഭവം തരാന്‍ കൂട്ടാക്കുന്നില്ല ഒറ്റയാളും.

തുടര്‍ന്ന് അദ്ദേഹം തന്റെ സാഹിത്യ ത്തിലേക്കുള്ള രംഗപ്രവേശത്തെ വിവരിച്ചു. 'അസുരജന്മം' ഓഫീസിനെ ആസ്പദമാക്കി യുള്ളതായിരുന്നു. അന്നത്തെ ഓഫീസ് മേധാവിയെക്കുറിച്ചും,അക്കാലത്ത്  ഓഫീസില്‍ നില നിന്നിരുന്ന ചില അനാചാരങ്ങളെയും വിവരിച്ചു . അതോടെ ഒരു പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ കിട്ടി. രണ്ടാമത്തെ നോവല്‍ " ഇണക്കുരുവികളെ .." ഓഫീസ് പ്രണയത്തെ ആസ്പദമാക്കിയായിരുന്നു. രാവിലെ ഓഫീസിലെത്തിയാലുടന്‍, സ്ത്രീകളുമായി സല്ലപിക്കണം എന്ന ഒറ്റ ഉദ്ദേശമുള്ള ചിലരെപ്പറ്റി. സാഹിത്യത്തില്‍ സത്യസന്ധത കാണിക്കണമല്ലോ ? അതുകൊണ്ട് ആണ്‍പെണ്‍ ഭേദമന്യേ അവരുടെ പേരുകള്‍ സാഹിത്യത്തിലേക്ക് ആവാഹിച്ചു. ആ സാഹിത്യവാസനയില്ലാത്ത അക്ഷരവിരോധികള്‍ എന്നേ ഇരുട്ട് വാക്കിനെത്തി പതിയാക്രമിച്ചു.

മൂന്നാമത്തെ നോവല്‍ 'മകളെ, മതമേ..' എഴുതിയതോടെ കുടുംബം തകര്‍ന്നു. മകള്‍ക്ക് അന്യജാതിയില്‍ പെട്ട ഒരാളോട് പ്രേമമുന്ടെന്നു നാട്ടുകാര്‍ പറയുന്നതായി ഭാര്യയ്ക്ക് ഒരു ആശങ്ക. അത് പക്ഷെ ഒരു നോവലിന്റെ സ്പാര്‍ക്ക് ആയിരുന്നു . അപവാദമാണെങ്കില്‍ എന്ത്? അല്ലെങ്കില്‍ എന്ത്? ഒരു ഗംഭീര സാധനമെഴുതി. മകള്‍ക്ക് നാട്ടില്‍ തലയുയര്‍ത്തി നടക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ അതിനെന്ത് പ്രസക്തിയാണുള്ളത്? ഒരു സാഹിത്യകാരന്റെ മകള്‍ നാട്ടുകാരെ ഭയക്കാന്‍ പാടുണ്ടോ?

പെന്‍ഷന്‍ പറ്റിയ ശേഷമേ അവാര്‍ഡു കള്‍ക്കായി ശ്രമിക്കാന്‍ ആയുള്ളൂ. അത് വരെ കരുതിയത് ആരെങ്കിലും തന്റെ പ്രതിഭ തിരിച്ചറിഞ്ഞ് അവാര്‍ഡ് നല്‍കുമെന്നായിരുന്നു. അതിനു മാത്റം തിരിച്ചറിവുള്ള ആരുമീ ലോകത്തില്ല എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. അന്ന് തുടങ്ങിയ ബോധവത്കരണമാണ്. അത് കൊണ്ട് ഗുണമുണ്ടായി, ഇപ്പോള്‍ ജനം എന്നേ തിരിച്ചറിയുന്നു, അംഗീകരിക്കുന്നു, അയാള്‍ വീണ്ടുമാ ഫലകം ബാഗില്‍ നിന്നുമെടുത്തു.

"അങ്ങനെ എത്രയെത്ര നോവലുകള്‍, എത്രയെത്ര ശത്രുക്കള്‍, എത്രയെത്ര അവാര്‍ഡുകള്‍ .ചെറിയ പ്രായമാണെങ്കിലും എന്നോട് പങ്കു വയ്ക്കാന്‍ പറ്റുന്ന അനുഭവങ്ങള്‍ ഉണ്ടാകില്ലേ? എനിക്കത് ഉപകാരപ്പെട്ടെക്കും."

9 comments:

sapnesh varachal said...

very interesting story.....
nalla anubavangal ullavare evidevechenkilum kanukayanenkhil iyale vannu kanan parayam.....

Basil Joseph said...

ഇങ്ങനെ ഒരാള് ഉള്ളതാണോ? മകളുടെ കാര്യമൊക്കെ ഉള്ളതാ?

പദസ്വനം said...

അനില...
വിരലിലെ ണ്ണാവുന്ന ദിവസങ്ങള്‍ ആയിട്ടുള്ളൂ ഞാന്‍ അനിലയുടെ ബ്ലോഗിലേക്ക് കടന്നിട്ട് ...
പക്ഷെ എന്നെ ഇത് വല്ലാതെ ആകര്‍ഷിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ ....
ഞാന്‍ ഉള്‍പ്പെടെ പല സ്ത്രീകള്‍ക്കും പറയാനുള്ളത് അനില കുറച്ചു വരികളിലൂടെ നന്നായി പറയുന്നു....
അഭിനന്ദനങ്ങള്‍....ഹൃദയത്തില്‍ നിന്നും....

Anila Balakrishnapillai said...

yes, yes, ingane oraalund....:)
thanks for all comments....

suthan said...

very nice..........

Cris said...

aarade yevan :p
By the way, real story? Or imagination? Imagination aanengil double kidu!!

Anila Balakrishnapillai said...

cris cris pole... colour added truths

idiot of indian origin said...

ഈ മഹാന് സ്വന്തം അനുഭവങ്ങള്‍ ഒന്നുമില്ലേ ?
മറ്റുള്ളവരുടെ അനുഭവം ഇരന്നു വാങ്ങുക എന്ന അനുഭവം ഒഴിച്ച് ?.....
പിന്നെ അനി,
പരിവേദനം ആണോ പരിദേവനം ആണോ ശരി ?
.... just a thought !

Anila Balakrishnapillai said...

thank you..... i changed parivedanam to paridevanam...