Monday, March 22, 2010

ആത്മഗതം

പ്രണയവാചകങ്ങള്‍ ഉരുവിട്ട്
നിന്നെ മുഷിപ്പിക്കാന്‍,
ഞാന്‍ നിന്റെ അശിക്ഷിതയായ കാമുകിയല്ല.
ഞാന്‍ പോലുമെന്നെ
നിന്നെയോര്മിപ്പിക്കുമ്പോള്‍ ,
മുഖചലനങ്ങളില്‍ അറിയാതെ
നിന്നെ അനുകരിക്കുമ്പോള്‍ ,
നിന്റെ നിര്‍വികാരത കാണ്‍കെ
ഞാന്‍ കൊതിക്കുന്നു,
നിന്നെ വിഷാദത്തിന്റെ കയങ്ങളില്‍
ആഴ്ത്തണമെന്ന്.

4 comments:

പദസ്വനം said...

പ്രണയം വല്ലാതെ കൊതിപ്പിക്കുന്ന ഒന്നാണ്
ഒരു ചുവന്നു തുടുത്ത വിഷക്കായ പോലെ...
മറ്റു ചിലപ്പോള്‍ ഒരു പനിനീര്‍ പൂവ് പോലെ...
good post anila.....

മാറുന്ന മലയാളി said...

എന്തൊരു ക്രൂരമായ ആത്മഗദം........:)

idiot of indian origin said...

വിഷാദത്തിന്റെ കയത്തില്‍ ആഴ്ത്തുകയോ ?
അത്രക്യു തീഷ്ണമോ നിന്റെ പ്രണയം !
നടക്കട്ടെ !
പിന്നെ കൈപിടിച്ച് കയറ്റിയാല്‍ മതി !

Basil Joseph said...

മുഖ ചലനങ്ങളില്‍ അനുകരിക്കുന്നത് എഴുതണ്ടായിരുന്നു...അത് ഞാന്‍ എഴുതാന്‍ വച്ചതായിരുന്നു...
ചില സമയങ്ങളില്‍ എനിക്ക് തോന്നാറുണ്ട് ഇങ്ങനെ അഭിനയിച്ച് അഭിനയിച്ച് ഞാന്‍ ഒരു പെണ്ണായി പോയാലോ എന്ന്....