Monday, April 12, 2010

കരള്‍

കരള്‍ ഭക്ഷിക്കണമെന്ന
ദുരുദ്ദേശമുണ്ടായിരുന്നില്ലെങ്കിലും ,
ഇടയ്ക്കപ്പോഴോ തിരക്കി,
നിന്റെ കരളെവിടെയെന്ന്,
അപ്പോഴാണ്‌  അതേപ്പറ്റി അവനുമോര്‍ത്തത്!

എല്ലാ മരങ്ങളുടെ പൊത്തിലും
മാളങ്ങളിലും അവന്‍ തിരയാന്‍ തുടങ്ങി,
ഐക്യദാര്‍ഡ്യം പ്രഖ്യാപിച്
ഞാനുമൊപ്പം കൂടി.

ഒടുവില്‍ നിരാശയോടെ അവന്‍ പറഞ്ഞു,
കണ്ടു കിട്ടിയേക്കില്ലെന്ന്.
ഞാന്‍ സമാധാനിപ്പിച്ചു,
പ്രതാപിയായ നിനക്ക്
കരളില്ലെ ങ്കി ലെന്ത്?
നമുക്ക് യാത്ര തുടരാം.

പക്ഷെ അതൊരു
മുഷിപ്പന്‍ യാത്രയായിരുന്നു.
മറ്റൊരു കരയോ,
മറ്റൊരു കരളോ,
കാണുന്നിടത്ത്
ഉറപ്പായും നാം പിരിയും.

5 comments:

Basil Joseph said...
This comment has been removed by the author.
SAJAN S said...

മറ്റൊരു കരയോ,
മറ്റൊരു കരളോ,
കാണുന്നിടത്ത്
ഉറപ്പായും നാം പിരിയും!!!!!

idiot of indian origin said...

അനി,
അനിവാര്യമായ ഒരു പിരിയല്‍ ഉണ്ട് നമുക്ക് എല്ലാവര്ക്കും .
ഈ ഗ്രഹത്തിലെ, കണക്കു പറഞ്ഞു കുത്തി നോവിക്യുന്ന , കുനുഷ്ടു പിടിച്ച ,
ജീവിതം എന്ന കുരുട്ടുബുദ്ധിക്കാരന്‍ ആതിഥേയന്‍, ഇറങ്ങി പോ എന്ന് പറയും മുന്‍പേ ...
ബന്ധുവായ മരണം വന്നു, തറവാട്ടിലെക്യു തിരിച്ചു ക്ഷണിക്യുമ്പോള്‍.......

ആ വേര്‍പിരിയലിന് റീഹേര്‍സല്‍ ആയി കൊച്ചു , കുഞ്ഞി, ചിന്ന വേര്‍പിരിയലുകള്‍
പരിശീലിക്യുന്നത് നന്ന് !

ഒരുമിച്ചുള്ള യാത്ര മുഷിപ്പന്‍ ആണെന്ന് തിരിച്ചറിയുന്നു എങ്കില്‍ ,
മറ്റൊരു കരയോ , കരളോ കണ്ടെത്തും വരെ ആ യാത്ര തുടരേണ്ടതും ഇല്ല !
പരസ്പരം വെറുക്കാതെ വേര്‍പിരിഞ്ഞു ഒഴുകാം , മറ്റൊരു കരയോ കരളോ തേടി . ഇല്ലേ ?
അതിനുള്ള സ്വാതന്ത്ര്യം പോലും ഇല്ലെങ്കില്‍ .... പിന്നെ ... യാത്ര വേണ്ട എന്ന് വെക്യുകയല്ലേ നല്ലത് !

SONY.M.M. said...

excellent

Anila Balakrishnapillai said...

thanks...