Sunday, April 25, 2010

പ്രാര്‍ത്ഥന

തന്റെ മകള്‍ ,
ആള്‍ക്കൂട്ടത്തിലൊരാളായി ,
വാര്‍ക്കപ്പെടേണമേയെന്ന്
അവള്‍ പ്രാര്‍ത്ഥിച്ചു.


വിലക്കപ്പെട്ട ആനന്ദങ്ങള്‍ 
അവള്‍ക്കായി തുറന്നു-
നല്കരുതേയെന്നും,
ഒറ്റ തിരിഞ്ഞ ശബ്ദത്താല്‍ 
അവള്‍ തിരിച്ചറിയപ്പെടരുതേയെന്നും,
പാകമാകാത്ത വസ്ത്രത്തിലേക്ക് 
ഞെരിച്ചിറക്കുമ്പോള്‍
അവള്‍ ക്രുദ്ധയാകരുതേയെന്നും, 
ദുഃഖസ്ഥായിയാണ് ജീവിതമെന്നോര്‍മിപ്പിക്കുന്ന
വിളറിയ മുഖമവള്‍ക്ക് നല്‍കേണമേയെന്നും, 
ആ  പ്രാര്‍ത്ഥന നീണ്ടു.

3 comments:

idiot of indian origin said...

സ്നേഹിച്ചു കൊല്ലുന്ന
പ്രാര്‍ത്ഥന !
അനി,
സാധാരണക്കാരായ അമ്മമാര്‍ക്ക്
സാധാരണക്കാരായ മക്കളെ ആണ്‌ പഥ്യം !
അവരുടെ മുഖം വിളറി യോ , ആത്മാവ് തേങ്ങിയോ
എന്നൊന്നും ശ്രദ്ധയില്‍ പെടില്ല !
ആകെ അവര്‍ക്ക് അറിയുക മകളുടെ അസാധാരണ ധിഷണ ,
ബന്ധുക്കളെ അലോസരപ്പെടുത്തുന്നത് മാത്രം !

SONY.M.M. said...

അവസാനം സാധാരണ എല്ലാ പ്രാര്‍ഥനകളെയും പോലെ
അവയും ബധിരകര്‍ണ്ണങ്ങളില്‍ പതിച്ചു

Anila Balakrishnapillai said...

abhipraayangalkk nandi...