Wednesday, August 11, 2010

സമരക്കാര്‍

നരകിച്ചും, നരകിച്ചും,
നിരങ്ങിയും നീങ്ങിയും,
ഒടുവിലാണ് നാം ആയുധമെടുത്തത്!
ഒടുവിലെന്തായി?
എക്കാലത്തെയും സമരക്കാരായി നാം.

അപൂര്‍വ്വമായി ചിലപ്പോള്‍ നാം
ധീരയോദ്ധാക്കളായിരുന്നു.

മിക്കപ്പോഴും,
അഥവാ എല്ലായ്പ്പോളും
യുദ്ധം ചന്തയിലെ ചീഞ്ഞ മത്സ്യത്തിനായായിരുന്നു.
ബുദ്ധിമാന്മാര്‍
വിലപേശി നേടിയവയ്ക്കായി,
നാം തിമിംഗല വേട്ടക്കാരായി .

4 comments:

SONY.M.M. said...

ഒന്നും മനസിലായില്ല....

SONY.M.M. said...

തനിക്കു മനസിലാവണമെന്ന് ഇവിടെ ആര്‍ക്കും ഒരു നിര്‍ബന്ധവുമില്ല........ :) അല്ലെ

Anila Balakrishnapillai said...

manassilaakaathavaye vittekkoo...ava mattaarkko vendi ullathaakaam..

mahesh paravur. said...

nalla kavitha.