Wednesday, August 25, 2010

'സ്വാതന്ത്ര്യം'

എന്റെ സ്വാതന്ത്ര്യമെന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ശരികളും തെറ്റുകളും ചെയ്യാനുള്ള എന്റെ സ്വാതന്ത്ര്യമാണ്. എന്റെ പരാജയങ്ങള്‍ക്കും ദുഖങ്ങള്‍ക്കും വേണ്ട സ്വാതന്ത്ര്യമാണ്. എനിക്ക് വേണ്ടത് മോശമാകാനും, ചതിക്കപ്പെടാനും , നരകത്തില്‍ പതിക്കാനും കൂടിയുള്ള സ്വാതന്ത്ര്യമാണ്. അവയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുവാനും, വീണ്ടും അതേ തെറ്റുകള്‍ ആവര്‍ത്തിക്കാനും കൂടിയുള്ള സ്വാതന്ത്ര്യമാണ്. പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ പലതിനെയും ഉപേക്ഷിക്കെണ്ടാതായി വരുമ്പോഴും സമ്പൂര്‍ണ്ണ സ്വതന്ത്രാവസ്ഥയില്‍ക്കുറഞ്ഞ സ്വര്‍ഗങ്ങള്‍ എനിക്ക് ആവശ്യമില്ല.

8 comments:

കുഞ്ചുമ്മാന്‍ said...

True

SONY.M.M. said...

വളരെ ഇമ്പമാര്‍ന്ന വാക്കുകള്‍

SONY.M.M. said...

കളിപ്പാട്ടം കൊടുക്കുമ്പോള്‍ കളിക്കാനല്ലാതെ എറിഞ്ഞുടയ്ക്കാന്‍ കുട്ടിക്ക് നാം സ്വാതന്ത്ര്യം നല്‍കാറുണ്ടോ... ?

rahool... said...

:-)

Niranjansree said...

its awesome...swathandryam oro vykthiyeyum sambandichu vibinnamanu.unnanum udukkanumulla swathandryathil ninnum valarnnu athu ubabogathayude athyunnathangalil virajikkunnu....
I can quote Shakesphere here.....
'there is nothing either good or bad that thinking makes its so'..

idiot of indian origin said...

അനി,
സമ്പൂര്‍ണസ്വാതന്ത്ര്യം !
ഹാ .... എത്ര മോഹിപ്പിക്യുന്ന പദം.
ഒരിക്യല്‍ എപ്പോഴോ ആ വഴിയില്‍ നടക്കുമ്പോ എനിക്യ് തോന്നി
സമ്പൂര്‍ണ സ്വാതന്ത്ര്യം ഭ്രാന്തന്മാര്‍ക്ക് മാത്രം പ്രാപ്യം എന്ന് . 'യുറേകാ'
എന്ന് കൂവിയാര്‍ത്തു ഓടിയപ്പോള്‍ , 'കിലും' എന്നൊരു ശബ്ദം പിറകില്‍.
അളിയന്മാരും ,അനിയന്മാരും ചങ്ങലക്ക്യിടാനുള്ള പുറപ്പാടിലാണ് .

പിന്നെ ഭ്രാന്തിനെ degrade ചെയ്തു കുറുക്കി കിറുക്കാക്കി.
വെറുമൊരു വട്ടനായോരെന്നെ ഭ്രാന്തനെന്നു വിളിച്ചില്ലേ എന്നൊരു പാട്ടും പാടി.
പക്ഷെ സമ്പൂര്‍ണ സ്വാതന്ത്ര്യം നമ്മുടെ മനസ്സിന് സാധ്യമാണ് . ചിന്തകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ആരും
ചങ്ങല എടുക്കില്ല. അവ അപ്രകാശിതമായി സൂക്ഷിക്യുന്നോളം കാലം .
Good post Ani.

Niranjansree said...

വളരെ ശക്തിയുള്ള വാക്കുകള്‍..
ചിന്തകളില്‍ തെളിമ,വാക്കുകള്‍ ഒരേ സമയം വാളും പരിചയും ആകുന്നു....
കൂര്മനമായ ആശയങ്ങള്‍ പ്രതിരോതാമോ അല്ല പടവേട്ടലോ......
എന്ത് തന്നെയായാലും .....നമ്മള്‍ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍
ഒരു നിലവിളിയെങ്കിലും
ബാക്കിവേക്കെണ്ടേ ?........

varun said...

good