Sunday, September 19, 2010

നാട്ടുനായ

ഇരുളില്‍,നിലാവില്‍,
നിവര്‍ന്ന തെങ്ങിന്‍തോപ്പില്‍,
വീട്ടിന്‍ പുറങ്ങളില്‍ തെണ്ടി നടന്നും,
ചോറുമുണക്കമീന്‍മുള്ളും തിരഞ്ഞും,
നാട്ടു പറമ്പുമുറിച്ചു കടന്നും,
നല്ല ഗൃഹസ്ഥന്റെ കല്ലേറുകൊണ്ടും,
അക്കരിംപട്ടിണി നൊട്ടി നുണഞ്ഞും ,
താനും തനിക്കു താനെന്നു മന്ത്രിച്ചും,
തുടലിന്‍ മുറുക്കമില്ലാതെ കുതിച്ചും,
നായ ചൊല്ലുന്നു: കാഞ്ചനക്കൂട്ടിലും 
ബന്ധനം ബന്ധനം  തന്നെയെന്ന്.

വീട്ടില്‍ മടങ്ങി  നറുംപാല്‍  കുടിയ്ക്കലും ,
എന്നുമൊരുപിടിയന്നം രുചിയ്ക്കലും ,
ടിപ്പുവെന്നോ, ടിങ്കുവെന്നോ വിളി കേള്‍ക്കലും, 
നാട്ടുനായയ്ക്ക് രസിയ്ക്കില്ല-
വീടിന്റെ അല്‍പ്പ സുഖങ്ങള്‍ , ഉറച്ച സുഖങ്ങള്‍.

2 comments:

SONY.M.M. said...

നന്നായിട്ടുണ്ട്.... സ്വാതന്ത്ര്യം തന്നെ അമൃതം ആണിനും പെണ്ണിനും

idiot of indian origin said...

അനി,
എന്ത് പറ്റീ ?
പദ്യമാണല്ലോ ഇത്തവണ ?

അല്‍പ്പം അന്നം രുജിക്യലും
'കൈസര്‍ ' എന്ന വിളിക്യു വാലാട്ടലും ,
തിണ്ണ മിടുക്കിനു കുരക്യലും ,
നാട്ടു നായക്യു ആവില്ല .

അത് വെറും പട്ടിയല്ല !
നായിന്റെ മോനാണ് !