Sunday, September 26, 2010

നാനാര്‍ത്ഥങ്ങള്‍

എന്തിനൊരുവള്‍ പ്രണയത്തിന്റെ
നാനാര്‍ത്ഥങ്ങള്‍ തിരയുന്നു?
യൌവനത്തിന്റെ കുറുകുന്ന ഭോഗേച്ഛയെ,
എന്തിനവള്‍ പ്രദര്‍ശിപ്പിക്കുന്നു?
പ്രായോഗികമതിയായ ഒരു പ്രണയിനിയും
തന്റെ വിശുദ്ധവസ്ത്രമഴിക്കാതെ കാമുകനെ സ്വീകരിക്കില്ല.
ഗതികെട്ട വാത്സല്യം പകര്‍ന്നും,
ചുരത്തുന്ന മുലകള്‍ കാട്ടിയും,
അവനെ ഭീതിദനാക്കില്ല.

3 comments:

SAJAN S said...

ഗതികെട്ട വാത്സല്യം പകര്‍ന്നും,
ചുരത്തുന്ന മുലകള്‍ കാട്ടിയും,
അവനെ ഭീതിദനാക്കില്ല....
....................:)

idiot of indian origin said...

വാത്സല്യം നിഷേധിക്യപ്പെട്ടവന്റെ
ഗതികേടാണോ അനി 'ഗതികെട്ട വാത്സല്യം '?

anyway,
beautifully strong poem.
just like you.

Kunjubi said...

മറ്റൊരു മാധവിക്കുട്ടി ഇവിടെ ജനിക്കുന്നുവോ എന്നു തോന്നുന്നു.. വളരെ ക്ലിഷ്ടമായ ചില പ്രതീകങ്ങളെ അധികരിച്ചു പ്രകടമാക്കുന്ന ചിന്തകൾ ആവിഷ്കരിക്കുന്നതു എത്ര ലളിതമായിട്ടാണു..അഭിനന്ദനങ്ങൾ...