Sunday, October 10, 2010

എട്ടുകാലി

വല ഭംഗിയില്‍ തീര്‍ത്തു,
അങ്ങിങ്ങ് മുത്തുമണികള്‍ തൂക്കി,
മിന്നുന്ന പ്രതിഫലനമേറ്റ്
ഇരയുടെ നോട്ടമിതിന്‍ നേര്‍ക്കായി,
കാല്‍ വയ്ക്കണമോയെന്നത് 
ഇരയുടെ  തീരുമാനം,
എനിക്ക് കൈമലര്‍ത്തണം 
ഞാന്‍ കിടയറ്റ സ്വാതന്ത്ര്യകാംഷിയാണ്.
നിന്റെ വരവിന്റെ അപ്രവചനീയതയ്ക്ക് ,
മരണത്തിന്റെ നാഭീമുഖവുമായി ബന്ധമുണ്ട്.
മ്ലേഛമെങ്കിലും,
നിരന്തരമായ വൈദ്യുതാഘാതം
ഏറ്റുവാങ്ങിയ  എന്റെ മസ്തിഷ്കം
നിരുപാധികം അപങ്കിലമാക്കപ്പെട്ടു .

4 comments:

അനൂപ്‌ കോതനല്ലൂര്‍ said...

ഈ കവിത വായിച്ചിട്ടാണോ ദാ എന്നെ എട്ടുകാലി പിടിയ്ക്കാൻ വരുന്നതായി സ്വപനം കാണുന്നു.

നല്ല വരികൾ നന്നായി എഴുതിയിട്ടുണ്ട്.
ബ്ലോഗിൽ ആ ഇല വീഴുന്നത് എങ്ങനെയാ അനില

Anila Balakrishnapillai said...

thank you....
design-header-image-paste that picture and save.

SONY.M.M. said...

:)

idiot of indian origin said...

അനി ,
വല നെയ്യാനും, ഇരയെ ആകര്ഷിക്യാനും
പിന്നെ കൈ മലര്‍ത്താനും ഉള്ള സ്വാതന്ത്ര്യം !
അത് ഏകദേശം സമ്പൂര്‍ണ സ്വാതന്ത്ര്യത്തിനു അടുത്തു വരും .
this is as good as it gets ;-)