Sunday, October 24, 2010

ഇത്തിരി ഭ്രാന്തൊക്കെയില്ലാതെ?

മേലേ മിന്നും താരകയൊന്നിന്‍ ,
ചാരെ കുടിവയ്ക്കാന്‍ ,
കരിമഷിയിട്ടൊരു താമരമിഴിയില്‍ ,
വെറുതേ കണ്‍നോക്കാന്‍ ,
നിനയും നേരം മുതലേ ഘോഷ-
മുയര്‍ത്തും ഹൃദ്‌ വാദ്യം,
"ഉയരട്ടേ ഞാന്‍ ഉയരെട്ടെന്ന് "
മൊഴിയും കാലടികള്‍,
മോദമോടല്പം പായും നേരം,
കേള്‍പ്പൂ പിന്‍വിളികള്‍,
"മോഹം മോഹമിതിനിയും
വെടിയാതെവിടേക്കോടുന്നു?"

കാലം തെറ്റിപ്പൂത്തൊരു കാടിന്‍ ,
നറുമണമേറ്റിട്ടും,
ഏഴുനിറങ്ങള്‍ പൂത്തൊരു കാവിന്‍ ,
കണ്മുന കണ്ടിട്ടും,
തോഷം കൊള്‍വത് മോഹം,
മായാവേഷമിടുന്നത് മോഹം!

ഘോഷമൊരല്പമടങ്ങി, മെല്ലെ
കണ്ണില്‍ പൂത്തിരി മങ്ങി,
മലരടി മണ്ണിലുറച്ചു, ഹൃദ്യം
നറുമണമൊക്കെയടങ്ങി.
മോഹമകന്നൊരു ഹൃത്തിന്‍ ,
തെളിനിറമേറ്റിയ മിഴികള്‍ ,
മെല്ലെ മൊഴിഞ്ഞു : "എന്തിനീ കാഴ്ചകള്‍ ,
ഇത്തിരി ഭ്രാന്തൊക്കെയില്ലാതെ?"

3 comments:

Sapna Anu B.George said...

ബാലേട്ടന്റെ ഫെയിസ്ബുക്ക് കവിതയുടെ അഭിപ്രായത്തില്‍ നിന്നാണ് ഞാന്‍ ഇവിടെ എത്തിയത്.

Anila Balakrishnapillai said...

വളരെ നന്ദി.

SULOJ MAZHUVANNIKAVU said...

എഴുത്ത് ..ഒരു ഭ്രാന്തായി തന്നെ എടുക്കുക
http://www.koottam.com/profile/suloj