Thursday, December 2, 2010

പഴയ ചെകുത്താന്‍

പഴയ ചെകുത്താനൊരു കോട്ടയുണ്ട്,
വിമൂകവും ധൂസരവുമായ ഒന്ന്.
പാര്‍പ്പു തുടങ്ങിയതെന്നെന്നോ,
എന്തിനെന്നോ,
അവനു നിശ്ചയമില്ല.
അതൊരു ശിക്ഷയുടെ ഭാഗമല്ലെന്നും,
തന്റെ രാജ്യമതെന്നുമാണ്,
അവന്റെ മതം.
'പഴയ ചെകുത്താന്‍ ' എന്നു  ഭിത്തിയില്‍ കണ്ട് ,
താനൊരു ഭയങ്കരന്‍ തന്നെയെന്നോര്ത്ത് തലയാട്ടും.
അപ്പോള്‍ വേഷം മാറി പുറപ്പെടും.
എന്തു ഫലം?
മനുഷ്യന്റെ വിരുദ്ധ വികാരങ്ങളുടെ,
രക്തത്തിന്റെ, വിയര്‍പ്പിന്റെ,
നിസ്സഹായതയുടെ,ആത്മ വിശ്വാസത്തിന്റെ
ഗന്ധമേറ്റവന്‍ ,
സംഭീതനായി തിരിഞ്ഞോടും.
കോട്ടയുടെ വിജനതയെ സ്തുതിച്ചും,
'പഴയ ചെകുത്താന്‍ ' എന്ന തന്റെ നാമത്തില്‍
അഭിമാനം പൂണ്ടും തുടരും.

10 comments:

SAJAN S said...

പഴയ ചെകുത്താന്‍.....!!!!

Thommy said...

First Time here...and enjoyed

മാ ര്‍ ... ജാ ര ന്‍ said...

വിജനതയെ സ്തുതിക്കുക...........സജനമാവട്ടെ ഭാവനകൾ

കുഞ്ചുമ്മാന്‍ said...

:)

ഒരു നുറുങ്ങ് said...

കോട്ടയോ,ചെകുതാനോ..ഏതിനാ പഴക്കം..?

Don Suseelan said...

മൂന്നു കാര്യങ്ങള്‍:

1. (profile pic) - മുകളില്‍ എന്താ?
2. ഇരുപതു ദിവസമായി
3. അനിലയോട് എനിക്ക് പറയാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം - "മറ്റൊന്നുന്ടെങ്കില്‍, അത് ജീവിതമാണ്" - comma കഴിഞ്ഞു space വേണം

Anila Balakrishnapillai said...

1 pose cheythu pose cheythu ingane aayi ppoyi
2 thiruthanam ennu karuthiyenjlum madi kaaranam pinne cheyyaam ennu vechirikkunnu
3 chinthaaparamaaya mounam

അന്ന്യൻ said...

അപ്പൊ പുതിയ ചെകുത്താനെവിടെ?

Sharafudheen C M said...

ഒരു കമന്റിടാമെന്നു കരുതിയപ്പോള്‍ ചെകുത്താന്‍കോട്ടയില്‍ കയറിയപോലെയായി.വേര്‍ഡ് വേരിഫികേഷനു മെല്ലാമായി ....എങ്ങനാ ഒന്ന് പുറത്ത് കടക്കുന്നത് !

zain said...

മനുഷ്യര്‍ മറ്റെല്ലാം കയ്യേറിയത് പോലെ ചെകുത്താന്‍റെ സ്വത്വവും കയ്യേറി പുതിയ ചെകുത്താന്‍ മാരായി.


First time here,But its worth..!