Sunday, May 29, 2011

40 plus or minus 3.5

നാല്‍പ്പതുകള്‍ക്കടുത്ത് നില്‍ക്കുമ്പോളാണ് ഒരു പുരുഷന്‍ ഏറ്റവും മികച്ച പ്രണയിതാവ് ആകുന്നത് .  സഭ്യമാം വിധം വശ്യമായ ഒരു തേജസ് ആ പ്രായത്തില്‍ അയാള്‍  ആര്‍ജ്ജിക്കുന്നു. 
എന്റെ  സവിശേഷമായ രോഗമെന്ന് വിളിച്ചു സുഹൃത്തുക്കള്‍ ഈ മാനസികാവസ്ഥയെ കളിയാക്കുന്നുണ്ട്. എങ്കിലും ഇരുപത്തിയഞ്ചുകാരന്റെ  അനാവശ്യ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനോ എന്നെ നേര്‍വഴിക്കു നയിക്കുക എന്നാ ബാധ്യത അവന്‍ സ്വയം ചുമലിലേറ്റുന്നതു കണ്ടു നില്‍ക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. തെറ്റും ശരിയും സ്വന്തം അനുഭവങ്ങളില്‍ നിന്ന് മാത്രം പഠിക്കാന്‍ ഞാന്‍ മുന്‍പ് തന്നെ തീരുമാനിച്ചിരുന്നു.
ഞാന്‍ നാല്‍പ്പതു വയസ്സുള്ള ഒരു മധ്യവയസ്ക  ആകുമ്പോള്‍ ഇരുപതുകാരെ പ്രണയിക്കാന്‍ തുടങ്ങും എന്നാണു എന്റെ ഒരു സുഹൃത്തിന്റെ മഹത്തായ കണ്ടെത്തല്‍. പക്ഷെ ഇന്നലെ അവനെ കണ്ടപ്പോള്‍ അറിഞ്ഞു അവന്‍ ഒരു അന്‍പത്തിമൂന്നുകാരിയെ പ്രണയിക്കാന്‍ തുടങ്ങിയെന്നു. ഒടുവിലവനും പ്രണയത്തിന്റെ മഹനീയത തിരിച്ചറിഞ്ഞിരിക്കുന്നു ! 

6 comments:

K V Madhu said...

enthokeyado....

Pradeep paima said...

hai jeevitham janalayanu
thunnittal nalla seen kannam chelappo
podiyum kattum varum carefull

ajith said...

നാല്പത് വയസ്സില്‍ എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം. വയസ്സ് നാല്പതായില്ലേന്ന് ചോദിച്ച് അവള്‍ പോയി.

(വ്യത്യസ്ഥമായ ചിന്തകള്‍..കുറെ പോസ്റ്റുകള്‍ വായിച്ചതില്‍ നിന്നുണ്ടായ അഭിപ്രായമാണ് കേട്ടോ!)

ജയിംസ് സണ്ണി പാറ്റൂര്‍ said...

എനിക്കിപ്പോളിരുപതു വയസ്സാണെന്നു തോന്നുന്നു

anju nair said...

ohooooooooo

Achyuth Balakrishnan said...

അജിത്‌ ഏട്ടന്റെ കമന്റ്‌ എനിക്ക് ഇഷ്ടപ്പെട്ടു.. :-)