മിക്ക മനുഷ്യരും അഭേദ്യ മായ ഒരു കവചം ധരിച്ചിട്ടുണ്ട്. മതവിശ്വാസ മോ , വക്കുതേഞ്ഞ ഒരു കഷണം തത്വചിന്തയോ , ഗതകാലത്തില്‍ നിന്നുമുള്‍ക്കൊണ്ട ഒരു അനാവശ്യ പാഠമോ, ഇനിയും കണ്ടു പിടിക്കപ്പെട്ടില്ലാത്ത മറ്റെന്തെങ്കിലുമോ കൊണ്ടാണ് ആ കവചം നിര്‍മ്മിച്ചിരിക്കുന്നത്. ഒരുപക്ഷെ ആത്മരക്ഷയ്ക്ക് വേണ്ടിയാകാം അത്. പലര്‍ക്കും അടുത്തേക്ക് നടക്കുമ്പോള്‍ ഒരു ചില്ല് പാളിയില്‍ തട്ടിയെന്നോണം എനിക്ക് തടഞ്ഞു നില്‍ക്കേണ്ടി വന്നിട്ടുണ്ട് . എത്രയധികം ആഗ്രഹിച്ച് നാം കണ്ടെത്തുന്ന ഒരു സൌഹൃദത്തില്‍, പ്രണയത്തില്‍ , പേരില്ലാത്ത ഒരു മനോഹരമായ ബന്ധത്തില്‍ ഈ മനോകവചം അസ്വാഭാവികതകള്‍ സൃഷ്ടിക്കും.എന്നാല്‍ അപരന്റെ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയെ മാര്‍ഗ്ഗമുള്ളൂ!
7 comments:
അനില പറഞ്ഞതെല്ലാം വളരെ ശരിയാണ്, ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. പൂര്‍ണമായും ഗ്രഹിക്കാതെയുള്ള മതവിശ്വാസം, യുക്തിപൂവം അല്ലാത്ത തത്വചിന്ത, പിന്നെ ഭൂതകാലത്തില്‍ നിന്നും ഉള്ള അനാവശ്യ പാഠം തുടങ്ങി അവനവനോടുതന്നെയുള്ള ഒരുതരം ഭയം, ഇങ്ങനെ പലതും ഈ മനോ കവച രൂപീകരണത്തിന് കാരണമാവുന്നുണ്ട്. എന്തായാലും സുതാര്യമായ മനുഷ്യ സൌഹൃദത്തിനു വിലങ്ങുതടിയാവുന്നു ഇത് . ലോകത്തെ പറ്റിയും സമൂഹത്തെ പറ്റിയും ശരിയായ ജ്ഞാനം നേടുന്ന ദിവസം അവരുടെ ഈ കവചം തകര്‍ന്നുപോകും.
ഒരു ബുള്‍ഡോസര്‍ കാണുമ്പോള്‍ അതെന്താണെന്ന് ഒന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നു തോന്നാറില്ലേ.ആ താല്പര്യം കൂടി അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍സ്വയം അറിയാതെ ഒരു കവചം ഉണ്ടായി വരുന്നെങ്കില്‍ അത് നല്ലതല്ലേ ബുള്‍ഡോസര്‍ കയറിയ ജീവിതം എന്ന് പിന്നീട് ആള്‍ക്കാര്‍ വിശേഷിപ്പിക്കുന്നതിലും നല്ലതല്ലേ അങ്ങിനെ ഒന്ന് ഉണ്ടാകുന്നത് ......
" പലര്‍ക്കും അടുത്തേക്ക് നടക്കുമ്പോള്‍ ഒരു ചില്ല് പാളിയില്‍ തട്ടിയെന്നോണം എനിക്ക് തടഞ്ഞു നില്‍ക്കേണ്ടി വന്നിട്ടുണ്ട് . എത്രയധികം ആഗ്രഹിച്ച് നാം കണ്ടെത്തുന്ന ഒരു സൌഹൃദത്തില്‍, പ്രണയത്തില്‍ , പേരില്ലാത്ത ഒരു മനോഹരമായ ബന്ധത്തില്‍ ഈ' മനോകവചം അസ്വാഭാവികതകള്‍ സൃഷ്ടിക്കും "
................
അനി,
ഒരു പക്ഷെ നിനക്ക് മാത്രമേ ഈ നിസ്സഹായത
ഇത്രയും സുന്ദരമായി പ്രകടിപ്പിക്യാനാവൂ !
Great !
nannayittunt
r s kurup
www.nagaraparyatanam.blogspot.com
great
rskurup
www.nagaraparyatanam.blogspot.com
true.........
Great...!!!!
എനിക്കും ഉണ്ട് ഞാന്‍ ഉണ്ടാക്കിയ ഒരുപാട് കവചങ്ങള്‍...
ഞാന്‍ അതില്‍ ദുഖിക്കുന്നു...
എന്‍റെ ചില്ല് പാളികളില്‍ പലരും തട്ടി തടഞ്ഞു നിന്നതും ഞാന്‍ അനുഭവിച്ചിട്ടുണ്ട്...
ഞാന്‍ അതില്‍ ഒരുപാട് ദുഖിക്കുന്നു...
-അച്ചു
Post a Comment