Tuesday, June 21, 2011

rain, rain, come again!!

ഗായത്രിയുമായി  സംസാരിച്ചിരിക്കുമ്പോള്‍ പുറത്ത് മഴയുടെ ഇരമ്പല്‍ കേട്ടു തുടങ്ങി. കാതോര്‍ത്ത് ഞാന്‍  കേട്ടിരുന്നു.  പ്രണയത്തിന്  പാശ്ചാത്തല സംഗീതമിടുന്ന  മണ്‍സൂണ്‍ കാലത്തിനോടുള്ള നന്ദിയില്‍ എന്റെ കണ്ണുകള്‍ ജലാര്‍ദ്രമായി. 
അല്‍പനേരം തലയിണയില്‍ മുഖം ചേര്‍ത്ത് കിടന്നു. എല്ലാ പ്രണയകാലവും ഒരു മണ്‍സൂണ്‍ കാലമാണെന്നോര്‍ത്തു.  ഗ്രീഷ്മ കാലവും വര്‍ഷകാലമായി ഭവിക്കുന്ന മാസ്മരിക വികാരത്തിന്, പ്രണയത്തിനു, ഞാന്‍ പലകുറി നന്ദി പറഞ്ഞു.
ഞാന്‍ കവിത വായിച്ചു , പാട്ടുകള്‍ കേട്ടു, അപ്പോഴും പുറത്ത് തോരാതെ മഴ പെയ്തു കൊണ്ടേയിരുന്നു.
ഇപ്പോള്‍ ഒരു മണിക്കൂറായി മഴ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. എനിക്ക് വിശന്നു തുടങ്ങി. ഞാന്‍ അടുക്കളയിലേക്ക്  പോയി. അപ്പോഴും പുറത്ത് മഴയുണ്ട്  .  പാചകം ചെയ്യാനുള്ള ആദ്യ ഘട്ടമായി പാത്രങ്ങള്‍ കഴുകി. പുറത്തെ മഴയുടെ ശബ്ദം വീണ്ടും കേട്ടപ്പോള്‍ ഒരു അസ്വാഭാവികത അനുഭവപ്പെട്ടു. 
ഈശ്വരാ ! ഓവര്‍ ഫ്‌ളോ! ഒരു മണിക്കൂറായി മോട്ടര്‍ ഓണ്‍ ചെയ്തിട്ട്  !!!!
മോട്ടോര്‍ കത്തി പ്പോയോ ആവോ!
കഴിഞ്ഞ ആഴ്ചയും ഇത് തന്നെ സംഭവിച്ചിരുന്നു . മോട്ടര്‍  ഓണ്‍ ചെയ്ത ശേഷം ഞാന്‍ വീട് പൂട്ടി ഓഫീസില്‍ പോയി. ഒടുവില്‍ ഓവര്‍ ഫ്‌ളോ കണ്ട മനം നൊന്ത് നല്ലവരായ നാട്ടുകാര്‍ ഫ്യൂസ് ഊരിയിട്ടു. ഓഫീസിലേക്ക് ഫോണ്‍ കാള്‍  വരികയും ഞാന്‍ താക്കോലുമായി ഓടി വരികയും ചെയ്തു. എന്നാല്‍ കഷ്ടകാലത്തിന് ഞാന്‍ മറ്റേതോ താക്കൊലുമായാണ് വന്നത് എന്ന് മാത്രം!

9 comments:

nicelittlethings said...

കവിതയാണെന്നറിയാതല്ല, വെള്ളം നിറയുമ്പോള്‍ തനിയെ മോട്ടോര്‍ ഓഫാവണ വിദ്യ ഇപ്പംണ്ട്‌ ട്ടോ.

chullikattil.blogspot.com said...

നന്നായിരുന്നു.പക്ഷേ,എന്തോ,മുഴുവനാകാത്തതിനെ്
അപാകത ഏതോ കുറവായി അനുഭവപ്പെടുന്നു.
അഭിനന്ദനങ്ങളു്,
cvthankappan

ajith said...

ചിലപ്പോള്‍ പവര്‍കട്ട് അനുഗ്രഹമാണെന്ന് പറയുന്നത് വെറുതെയാണോ!!!!

ഞാന്‍ said...

മഴ റൊമാന്റിക് മൂഡ്‌ കൊണ്ട് വരും
നനഞ്ഞാല്‍ ചിലപ്പോള്‍ പനിയും പിടിക്കും....

അസീസ്‌ പൊന്നാനി said...

മനം നൊന്ത് നല്ലവരായ നാട്ടുകാര്‍ ഫ്യൂസ് ഊരിയിട്ടു.
നാട്ടുകാര്‍ക്കും വേണ്ടെ എന്തെങ്കിലും പണി


ഭാവുകങ്ങള്‍

idiot of indian origin said...

അനി,
നിന്റെ മനസ്സ് ഓവര്‍ ഫ്ലോ ചെയ്യുമ്പോള്‍
ഫ്യൂസ് ഊരാന്‍ 'നല്ലവരായ' നാട്ടുകാര്‍
വരാതിരിക്യട്ടെ !
'rushing back with the wrong key'....
happens to the best of us!

anju nair said...

എന്‍റെ വീട് നിന്റെ ഓവര്‍ ഫ്ലോ കാരണം മുങ്ങാരയതും എന്‍റെ അമ്മ നിന്നെ ഫോണ്‍ വിളിച്ചതും അമ്മക്ക് വയാതായി പൈപ്പ് തുറന്നിട്ട്‌ വീട് മുങ്ങി എന്ന്‌ കരുതി നാട്ടുകാര്‍ ഓടിക്കൂടിയതും ആ വെള്ളത്തില്‍ ചവിട്ടി എനിക്ക് ഷോക്ക്‌ അടിച്ചതും നീമറന്നല്ലേ...

Anila Balakrishnapillai said...

apriya sathya na uvacha!! :)

Achyuth Balakrishnan said...

nannayittundu... :-)