Wednesday, January 11, 2012

സിംഹം, എലി, മരപ്പട്ടി മുതലായവ


ദിക്കുകള്‍ ഭേദിക്കുമാറ്,
അലറിയിട്ടില്ല ഞാന്‍ !
ഒരു കുഞ്ഞി മുയല്‍ പോലും,
എനിക്ക് പാദസേവ ചെയ്തിട്ടില്ല,
വര്‍ണ്ണശബളമായ ഗാഥകള്‍ ചൊല്ലി,
ഒരു ചരിത്ര പുസ്തകവും
എന്റെ പേര്‍ ചേര്‍ത്ത് വച്ചിട്ടില്ല.
എങ്കിലുമെനിക്ക് നൃത്തം ചെയ്യാനറിയാം,
പ്രപഞ്ചത്തിന്റെ അതിരുകള്‍ വരെ!

അതിനാല്‍ തന്നെ ആ സിംഹം,
വിലോഭനീയമായ തന്റെ
നേത്രങ്ങളാല്‍ കടാക്ഷിക്കിലും,
എനിക്ക് അനുതാപം തോന്നുന്നു.

പണ്ട്, പണ്ടുപണ്ട് ,
പ്രണയ സൂക്തങ്ങള്‍ ചെവിയില്‍ മൂളി ,
ഞാനതിനരികില്‍ ചുറ്റിത്തിരിഞ്ഞു പോല്‍ !

പക്ഷെ , ചങ്ങലയില്‍ ബന്ധിച്ചിരുന്നു
അതിന്റെ കാലുകളെന്നു
സ്വപ്നവും ഞാന്‍ കണ്ടിരുന്നില്ല.

3 comments:

ajith said...

സ്നേഹമുള്ള സിംഹം...???

SAJAN S said...

അതിന്റെ കാലില്‍ ബന്ധിച്ചിരുന്ന
അദൃശ്യമായ ചങ്ങലയെക്കുറിച്ച്,
ഞാനറിഞ്ഞിരുന്നില്ല,അന്ന്....
...................... :)

c.v.thankappan,chullikattil.blogspot.com said...

നന്നായിരിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍