പ്രാണന്റെതാം ഗുഹയില്‍ ഞാനും -
കാലവുമൊപ്പം യുദ്ധം ചെയ്കേ,
ക്ഷീരം കാത്തവര്‍ ക്ഷീരം കണ്ടു,
രുധിരം കാത്തവര്‍ രുധിരം കണ്ടു,
പിരിയും മുന്‍പേ ഒരുവര്‍ ചൊല്ലി
അനുശോചന വാക്യം.
പിരിയും മുന്‍പേ അപരര്‍ ചൊല്ലി,
അനുമോദന ശ്ളോകം.
ഞാനോ കണ്ടു,
ഇരുളും തെളിവും സന്ധിക്കും കോണ്‍ മാത്രം ,
ഞാനോ കേട്ടു ,
ജയവും പതനവുമൊരുമിക്കും കഥ മാത്രം .
1 comments:
ചിലപ്പോള്‍ ജയവും തോല്‍ വിയുമില്ലാത്ത കഥകളും...
Post a Comment