Sunday, October 23, 2011

കടത്തനാടന്‍ കളരിപ്പയറ്റ്

എല്ലാ ദിവസവും ഇടത്തമര്‍ന്ന് ചാടിക്കെട്ടി വലിഞ്ഞമര്‍ന്നില്ലെങ്കില്‍ എനിക്കുറക്കം വരില്ല.അങ്ങനെ ചെയ്യുമ്പോഴൊക്കെ മുണ്ട് മാറും എന്നൊക്കെ പറയുന്നത് കഷ്ടമാണ്.. കെ പി മോഹനന്‍
---------------------
ഈ രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ ക്ഷുദ്ര ജീവികള്‍ക്ക് അറിയുമോ കടത്തനാടന്‍ കളരിപ്പയറ്റ് വിദ്യ?
കെ പി മോഹനന്റെ ചാരിത്ര്യം രക്ഷിക്കാന്‍ ഇനി ഒരു മാര്‍ഗമേ ഉള്ളു. സര്‍ക്കാര്‍ മുന്‍ കയ്യെടുത്ത് തലസ്ഥാനത്ത് ഒരു കളരിപ്പയറ്റ് ഷോ സംഘടിപ്പിക്കുക, കെ പി മോഹനന് ഞെരിഞ്ഞമരാന്‍ അവസരം കൊടുക്കുക. സൂര്യ മേള, നിശാഗന്ധി മേള തുടങ്ങി നൂറു കൂട്ടം മേളകളുള്ളപ്പോള്‍ വേദി കിട്ടാനും ബുദ്ധിമുട്ടുണ്ടാകില്ല!


7 comments:

ajith said...

മോഹനന്‍ മന്ത്രി ഒരാവേശത്തില്‍ ചെയ്തുപോയതാ..

മനോജ് കെ.ഭാസ്കര്‍ said...

തന്റെ അഛനായിരുന്നു നിയമസഭയില്‍ അപ്പോള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇതിലും വലുത് സംഭവിച്ചേനെയെന്ന് പറഞ്ഞ് മന്ത്രി ഒരു അഭിമുഖത്തില്‍ ആശ്വാസം കൊള്ളുന്നത് കണ്ടു....

Rajeev Vasu said...

നിയമസഭയിലെ അദ്ദേഹത്തിന്റെ ശരീരഭാഷ ഓര്‍മ്മിപ്പിച്ചത് നമ്മുടെയൊക്കെ പൂര്‍വ്വികന്‍ എന്നു വിശേഷിപ്പിക്കുന്ന ആ ജന്തുവിനെ!

Kaaliyan said...

payattu nadathumbom thunide keezhil vallom ittond chadan pareyanam :D

kanakkoor said...

മോഹനനും ജോര്‍ജ്ജും ഒക്കെകൂടി ഒരു കളരി തന്നെ നിയമസഭ. ഇനി എന്തെല്ലാം കാണുവാന്‍ കിടക്കുന്നു ?

c.v.thankappan,chullikattil.blogspot.com said...

പറയാന്‍ അല്പം താമസിച്ചുപോയി!കോപ്രായങ്ങള്‍ എന്തൊക്കെ
നടക്കുന്നുണ്ടിവിടെ ഈ സാംസ്ക്കാരിക
കേരളത്തില്‍ത്തന്നെ!!!പ്രതികരിക്കുക.
ശബ്ദമുയര്‍ത്തുക!!!!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

KUMMATTI'S said...

http://kummatties.blogspot.com/