Thursday, January 19, 2012

romilekkallatha vazhikal

വൈവിധ്യങ്ങളെക്കാള്‍ സാമ്യമുള്ള 
വരട്ടുചൊറികളായി
ബന്ധങ്ങള്‍ രൂപപ്പെടുമ്പോളാണ് ,
ഒരുവന്റെ  എല്ലാ ചെയ്തികളും
ഉയര്‍ന്നു നില്‍ക്കുന്ന പുല്ലിംഗത്താല്‍
നയിക്കപ്പെടുന്നവയെന്നു
നാം പിറുപിറുക്കുക !

ഫ്രൊയീഡിയന്‍ പെനിസ് എന്‍വിയെന്തിന് ?   
അവന്‍ എന്റെ കൂടി ദേവനാണ്.
പ്രണയിനിയുടെ മുഗ്ധതയെന്ന
ഒറ്റ പുഷ്പത്താലല്ലാതെ  തൃപ്തനാകാത്തവന്‍
എന്റെ എക്കാലത്തെയും കൌതുകമാണ് !


എന്നാല്‍ , നിന്റെ പ്രണയിനിയായി ഞാന്‍
സ്വയമവരോധിച്ചിട്ടില്ലയെങ്കില്‍ ,
തിളയ്ക്കുന്ന കൌതുകത്തോടെ നിന്നെ
മുട്ടിയുരുമ്മിയിട്ടില്ലെങ്കില്‍ ,
പിന്നെയും മുലകളിലെക്ക് നീങ്ങിയ നിന്റെ കൈകളെ
അറിഞ്ഞതായി ഭാവിച്ചില്ലയെങ്കില്‍ ,
അര്‍ത്ഥങ്ങള്‍ പലതു കല്പ്പിക്കാവുന്ന നിന്റെ വാക്യങ്ങളെ
വിഡ്ഢിയുടെ ചിരിയുടെ  അവഗണിച്ചു വെങ്കില്‍ ,
നിന്റെ അഹന്തയ്ക്ക്
അത്ര നേരം കാവല്‍ക്കാരിയായ എനിക്കായി
എല്ലാ വഴികളും ഒന്നിലേക്ക്
നയിക്കുന്നവയല്ലെന്നു നീ ഗ്രഹിക്കുക. 

1 comments:

Cv Thankappan said...

അഹന്തയ്ക്കു മറുപടി തത്ത്വചിന്ത
മാത്രമല്ല!
രചന നന്നായിരിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍